കാരുണ്യ ലോട്ടറിയുടെ ഒരു കോടി സമ്മാനം പൊൻകുന്നത്ത്

പൊൻകുന്നം
ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആർ 713 ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരു കോടി രൂപ പൊൻകുന്നത്ത് വിറ്റ ടിക്കറ്റിന്. പൊൻകുന്നം ബസ് സ്റ്റാൻഡിലെ ഗണേശാ ലക്കിസെന്ററിൽനിന്ന് വിറ്റ കെഎൻ 195227 ടിക്കറ്റിനാണ് സമ്മാനം. ഇളങ്ങുളം സ്വദേശിയായ വിൽപനക്കാരൻ സിജിമോനാണ് ഗണേശാ സെന്ററിൽനിന്ന് സമ്മാനാർഹമായ ടിക്കറ്റുൾപ്പെടുന്ന ബുക്ക് എടുത്ത് കൊണ്ടുനടന്ന് വിറ്റത്. സമ്മാനാർഹനെ കണ്ടെത്തിയിട്ടില്ല.









0 comments