അതിദാരിദ്ര്യ മുക്ത കേരളം
ആഹ്ലാദമായി പായസവിതരണവും

കോട്ടയം
അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ എം നഗരത്തിൽ പായസവിതരണം നടത്തി. തിരുനക്കര പഴയ ബസ്‌റ്റാൻഡ് മൈതാനത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. എം കെ പ്രഭാകരൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എൻ സത്യനേശൻ, കെ ആർ അജയ്, ഷീജ അനിൽ, വിവിധ ഘടകകക്ഷി നേതാക്കളായ പി കെ ആനന്ദകുട്ടൻ, സുനിൽ എബ്രഹാം, പോൾസൺ പീറ്റർ, സാബു മുരിക്കവേലി, രാജീവ് നെല്ലിക്കുന്നേൽ, കെ ആർ മനോജ്‌കുമാർ, ബാബു കപ്പക്കാല തുടങ്ങിയവർ സംസാരിച്ചു. ഗായിക പൗര്‍ണമി ടാണ്‍സനെ ചടങ്ങില്‍ ആദരിച്ചു. വാദ്യമേളാവതരണങ്ങളും വനിതാസാഹിതി മാണിക്കംപെണ്ണ് കലാകാരികളുടെ കലാവതരണങ്ങളും നടന്നു.









0 comments