24 March Friday

ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ട് ചിത്രങ്ങൾ , ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023



കൊച്ചി : ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന  ഡി എൻ എ , ഐ പി എസ് , തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിൽ - ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി എറണാകുളത്ത് നിർവ്വഹിച്ചു.   ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിലൊരുക്കുന്ന ഡി എൻ എ യിൽ അസ്കർ സൗദാൻ നായകനാകുന്നു. ചിത്രം ജനുവരി 26 - ന് എറണാകുളത്തും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും. 


 

അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.  

രചന - ഏ കെ സന്തോഷ്, എഡിറ്റിംഗ് - ഡോൺ മാക്സ് , ചമയം - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും - നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് - അനന്തു എസ് കുമാർ , പി ആർ ഓ - വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top