25 March Saturday

​’​അനക്ക്​ എന്തിന്റെ കേടാ​’ ചിത്രീകരണം​ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023

ബിഎംസി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച്​ മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘​അനക്ക്​ എന്തിന്റെ കേടാ​’ സിനിമയുടെ ചിത്രീകരണം കോഴിക്കോട്​ പൂർത്തിയായി. ഒരിഞ്ചു പോലും സെറ്റിട്ടാതെ പകരം റിയൽ അറ്റ്മോസ്‌ഫിയറിൽ സമ്പൂർണമായി ചിത്രീകരിച്ച ആദ്യ സിനിമയാണിത്. ‘50 ലേറെ ലൊക്കേഷനുകൾ എന്ന പ്രത്യേകതയുമുണ്ട്​.ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായെത്തുന്ന സിനിമയിൽ നാല്​ ഗാനങ്ങളും നൃത്തവും സംഘട്ടനരംഗങ്ങളും മറ്റ്​ സവിശേഷതകളുമാണ്. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്‌കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ഭരതന്നൂർ, ​ജയാമേനോൻ,  പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്‌​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർഖാൻ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ, കെ ടി രാജ്​ കോഴിക്കോട്​ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​.പ്രശസ്‌ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോ. കാമറാമാൻമാർ: രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​. കാമറ അസി. മനാസ്​, റൗഫ്​, ബിപിൻ. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​‌ല സജീദ്​-യാസിർ അഷറഫ്​. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ചീഫ്  അസോ. ഡയറക്‌ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്‌ടർ: അഫ്‌നാസ്, അസി. ഡയറക്‌‌ടർമാർ: എം കുഞ്ഞാപ്പ,  മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്​മീർ, ഫായിസ്​ എം.ഡി.  എഡിറ്റർ: നൗഫൽ അബ്‌ദുല്ല. സ്​പോട്ട്​ എഡിറ്റർ: ഗോപികൃഷ്‌ണൻ. ആർട്ട്: രജീഷ് കെ സൂര്യ.

മേയ്‌ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്‌ത്രാലങ്കാരം റസാഖ്​ താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്‌ട്​‌ ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ്  വൈക്കം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്​: ഷാ. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ. ടൈറ്റിൽ, മെസ്​: സമീർ. പരസ്യകല: ജയൻ വിസ്‌മയ, സ്റ്റണ്ട്​: സലീം ബാവ, മനോജ്​ മഹാ​ദേവൻ. പി.ആർ.ഒ: എ എസ് ദിനേശ്. ക്രീയേറ്റീവ് സപ്പോർട്ട്: അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ പി ഷെഫീഖ്, ജിൻസ് സ്‌ക‌റിയ, സജീദ്​ നിലമേൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top