22 October Thursday

നസീർ വരയും ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 19, 2020

നടനും മിമിക്രിതാരവുമായ കോട്ടയം നസീർ ലോക്ക്‌ഡൗൺ കാലത്ത്‌ വരച്ചുതീർത്ത വരകൾ സൂപ്പർ ഹിറ്റ്‌. വരച്ചുതെളിഞ്ഞ ചിത്രകാരന്മാരുടെ സൃഷ്ടികളോട്‌ കിടപിടിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാകുകയാണ്‌. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ താരത്തിന്റെ വിവിധ കഴിവുകൾ പ്രേക്ഷകർ ആസ്വദിച്ചിട്ടുണ്ടെങ്കിലും വരകൂടി കണ്ടതോടെ സകലകലാവല്ലഭൻ എന്ന വിശേഷണമാണ്‌ ആരാധകർ നൽകുന്നത്‌.

‘സമയം കിട്ടുമ്പോൾ ചെയ്‌തവയാണേ... ഒന്നു കാണു കേട്ടോ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ’ എന്ന അഭ്യർഥനയോടെ ഫെയ്‌സ്‌ബുക്കിലാണ്‌ നസീർ ചിത്രങ്ങൾ പങ്കുവച്ചത്‌. 21 ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഓരോ ദിവസവും ഓരോ ചിത്രം വരച്ചാണ് താരം ചെലവഴിച്ചത്. സിനിമാതാരങ്ങളടക്കം നിരവധി പേർ കോട്ടയം നസീർ വരച്ച ചിത്രങ്ങൾ പങ്കുവച്ചു.  ‘അതിമനോഹരം' എന്നാണ് ചിത്രങ്ങൾക്ക് നടൻ ജയസൂര്യയുടെ കമന്റ്. പ്രകൃതിയും മനുഷ്യരും മൃഗങ്ങളും കോട്ടയം നസീറിന്റെ ക്യാൻവാസിൽ തിളങ്ങി.

ഒന്നിലധികം ഇമേജുകൾ സമന്വയിക്കുന്ന പിക്ചർ പസിലുകളും വരച്ചിട്ടുണ്ട്. നായയുടെ മുഖത്ത് വിരിയുന്ന നവരസങ്ങളുടെ ചിത്രങ്ങൾ ചിത്രകാരന്റെ മികവ് അടയാളപ്പെടുത്തുന്നു. ഫോട്ടോകളേക്കാളും മികച്ച ചിത്രങ്ങളും ശേഖരത്തിലുണ്ട്‌. നേരത്തെ എറണാകുളം ദർബാർ ഹാളിൽ ഒരു ചിത്രപ്രദർശനം  നസീർ നടത്തിയിട്ടുണ്ട്. ലോക്ക്‌ഡൗൺ കഴിഞ്ഞാൽ, ഈ ചിത്രങ്ങളൂടെ പ്രദർശനം നടത്താനും താരത്തിന്‌ പദ്ധതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top