Deshabhimani

ഇറാന്റെ മധ്യസ്ഥരുമായി യുഎസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി ട്രംപ്

Trump
വെബ് ഡെസ്ക്

Published on Sep 29, 2026, 06:39 AM | 1 min read

വാഷിംഗ്ടൺ: പശ്ചിമേശ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഇറാന്റെ മധ്യസ്ഥരുമായി ചർച്ച നടത്തിയതായി ഡോണൾഡ് ട്രംപ് അറിയിച്ചതായി റിപ്പോർട്ട്. ഒവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. എന്നാൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.


തെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള നിലവിലെ സാഹചര്യത്തിലെ പുതിയ നിർദേശങ്ങളും പുരോഗതിയും ചർച്ച ചെയ്യുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ന്യൂയോർക്കിൽ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് സമുദ്രസന്ധി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ സമർപ്പിച്ച നിർദ്ദേശം ട്രംപ് നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.


ഇറാന് എതിരായ യുദ്ധത്തിൽ അമേരിക്ക "വളരെ വേഗം" വിജയിക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ ആവർത്തിച്ചു. യുദ്ധം അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ താഴുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സാമ്പത്തിക ഇളവുകൾക്ക് പകരമായി ഹോർമുസ് സമുദ്രസന്ധി വീണ്ടും തുറക്കാമെന്ന ഇറാന്റെ നിർദേശവുമായി ഖത്തർ പ്രതിനിധി സംഘം കഴിഞ്ഞ ആഴ്ച അമേരിക്കയിലെത്തി യുഎസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു.


ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഭാഗമായി, അമേരിക്ക ചില നിബന്ധനകൾ പാലിക്കുകയാണെങ്കിൽ 7 ദിവസത്തിനുള്ളിൽ ഹോർമുസ് സമുദ്രസന്ധി തുറക്കാമെന്ന നിർദേശം അറാഗ്ചി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, യുഎസ് ഞായറാഴ്ച ഈ നിർദ്ദേശം തള്ളുകയായിരുന്നു. എന്നിരുന്നാലും, ഭാവിയിൽ ഇറാന്നുമായി ഒരു കരാറിലെത്തേണ്ടി വരുമെന്നും, പ്രസിഡന്റ് ട്രംപ് എല്ലാ സാധ്യതകളും മുന്നിൽ കാണുന്നുണ്ടെന്നും യുഎസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home