ഗൾഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചതിനാലാണ് ഇറാനെതിരെയുള്ള ആക്രമങ്ങൾ നിർത്തിവെച്ചതെന്ന് ട്രംപ്

വാഷിങ്ടൺ : ഗൾഫ് രാജ്യങ്ങള്‍ തന്നോട് അഭ്യർഥിച്ചതിനാലാണ് ഇറാനെതിരെയുള്ള ആക്രമങ്ങൾ നിർത്തിവെച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസിൽ യുഎസ് ടെലിവിഷൻ അവതാരകൻ സ്റ്റീഫൻ എ സ്മിത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ അവകാശവാദം. തെഹ്റാനെതിരെയുള്ള സൈനിക നീക്കം തൽക്കാലം നിർത്തിവെക്കാൻ ഖത്തറും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുദ്ധം ഉടൻ അവസാനിപ്പിക്കാൻ എനിക്കറിയാം. എന്നാൽ, സഖ്യകക്ഷികളുടെ അഭ്യർഥന മാനിച്ചാണ് നിലവിലെ സാമ്പത്തിക - സൈനിക സമ്മർദം തുടരുന്നത്. കുവൈത്ത്, യുഎഇ, ബെഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും ഇത് തന്നെയാണ് ആവശ്യപ്പെടുന്നത്. ഇതിനോട് ഞാൻ യോജിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല, ട്രംപ് പറഞ്ഞു.
ഇറാന്റെ ഊർജനിലയങ്ങളെയും പാലങ്ങളെയും തകർക്കാൻ എനിക്ക് മൂന്ന് ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂവെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. യുദ്ധം മൂലമുണ്ടായ പെട്രോൾ വില വർധന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാരുടെ പരാജയത്തിന് കാരണമായെന്ന് ട്രംപ് സമ്മതിച്ചെങ്കിലും ഇറാനെ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു.








0 comments