ഇന്ത്യ ചൈന റഷ്യ ചർച്ചകൾക്കിടെ ഇന്ത്യയെ പുകഴ്ത്തി മാർക്കോ റൂബിയോ

ബീജിങ്ങ്: ടിയാന്‍ജിനിൽ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി സമാപിക്കാനിരിക്കെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രതികരണം. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് എന്നിവർ ഒരുമിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് റൂബിയോയുടെ പ്രതികരണം.
റൂബിയോയുടെ വാക്കുകൾ യുഎസ് എംബസി എക്‌സില്‍ പോസ്റ്റുചെയ്തു. ടിയാന്‍ജിനില്‍ മോദിയും പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് എക്‌സിലെ ഈ പോസ്റ്റ്.
21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അവകാശപ്പെട്ടു.
ഇന്ത്യക്കുമേലുള്ള പ്രതികാര തീരുവ കുത്തനെ കൂട്ടിയതിന്റെ പശ്ചാതലത്തില്‍ എസ്‌സിഒ ഉച്ചകോടിയും അതില്‍ മോദിയും പുതിനും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും വലിയ വാർത്തയായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയത്.








0 comments