ad
Deshabhimani

print edition റഫ 
അതിർത്തിയിൽ രോഗികളെ തടഞ്ഞ്‌ ഇസ്രയേൽ

Rafah.jpg
വെബ് ഡെസ്ക്

Published on Feb 05, 2026, 03:23 AM | 1 min read


ഗാസ സിറ്റി

പലസ്‌ത‍ീൻകാർക്ക്‌ ഗാസയിൽനിന്ന്‌ ഇ‍ൗജിപ്‌തിലേക്ക്‌ കടക്കാനുള്ള റഫ അതിർത്തി തുറന്നിട്ടും ഇതുവഴി രോഗികളെ ചികിത്സക്കായി പുറത്തേക്ക്‌ കൊണ്ടുപോകുന്നത്‌ വിലക്കി ഇസ്രയേല്‍. റെഡ്‌ക്രോസ്‌ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിർത്തി തുറന്ന്‌ രണ്ടാംദിവസമാണ്‌ നടപടി. ഗാസയിൽനിന്ന് റഫ വഴി പുറത്തുകടക്കുന്ന പലസ്‌തീൻകാരെ ഇസ്രയേല്‍ തടഞ്ഞുവയ്‌ക്കുകയാണ്.ചൊവ്വാഴ്‌ച ചികിത്സയ്‌ക്കായി 16 പലസ്‌തീൻകാരെ മാത്രമേ റഫ വഴി ഈജിപ്തിലേക്ക് കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടുള്ളൂ. ഇസ്രയേൽ സൈന്യം ഇ‍ൗ മേഖലയിൽ പിടിമുറുക്കിയതിന്‌ പിന്നാലെ 2024 മെയ്‌ മുതൽ ഇ‍ൗ അതിർത്തി ഏതാണ്ട്‌ അടച്ചിട്ടിരിക്കുകയായിരുന്നു.


ഗാസ മുനമ്പിൽ മാനുഷിക സഹായം ഉടൻ അനുവദിക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണത്തില്‍ ഗാസയില്‍24 മണിക്കൂറിൽ 20 പലസ്‌തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home