ട്രെയിൻ റാഞ്ചൽ: 27 ഭീകരർ കൊല്ലപ്പെട്ടു, ബന്ദികളിൽ 155 പേരെ രക്ഷപ്പെടുത്തി

photo credit: X
ക്വറ്റ : പാകിസ്ഥാനിൽ ബലൂചി വിഘടനവാദികൾ ട്രെയിൻ റാഞ്ചിയതിന് തുടർച്ചയായുണ്ടായ ഏറ്റുമുട്ടലിൽ വിഘടനവാദി സംഘത്തിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. ഇതുവരെ 155 യാത്രക്കാരെ രക്ഷപ്പെടുത്തി. ഏകദേശം 400 യാത്രക്കാർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന വിമത സംഘടന പെഷവാറിലേക്ക് പോകുന്ന തീവണ്ടി റാഞ്ചുകയായിരുന്നു. 214 പേരെ ബന്ദികളാക്കുകയും 30 സുരക്ഷാ സൈനികരെ വധിക്കുകയും ചെയ്തതായി ആക്രണത്തിന് പിന്നിലുള്ള ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ഇക്കാര്യം പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല.
റെയിൽവേ ട്രാക്ക് സ്ഫോടക വസ്തുക്കൾ വെച്ച് തകർത്ത നിലയിലാണ്. റാഞ്ചികൾ കയ്യടക്കിയ ജാഫർ എക്സ്പ്രസിൽ 80 സൈനികരും യാത്ര ചെയ്തിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌ഫോടനത്തിന്റെ വീഡിയോ പുറത്ത് credit: X
ട്രാക്കിൽ സ്‌ഫോടനം നടത്തിയാണ് ഭീകരവാദികൾ ട്രെയിനിലേയ്ക്ക് കയറിയത്.
ട്രെയിനിൽ ചാവേർ ബോംബർമാർ ഉണ്ടായിരുന്നതായും ചില ബന്ദികളെ വെടിവച്ചു കൊന്നതായും റിപ്പോർട്ട്
ട്രെയിൻ റാഞ്ചിയ സംഘത്തിലെ 16 പേർ കൊല്ലപ്പെട്ടു, 400 യാത്രക്കാർ ഇപ്പോഴും തുരങ്കത്തിനകത്ത്
ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
ഭീകരവാദികൾ ട്രെയിന്‍ റാഞ്ചിയ സംഭവത്തിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഗുട്ടറസ് പറഞ്ഞു.
ട്രെയിനിലെ ഭീകരാക്രമണം; 13 ഭീകരർ കൊല്ലപ്പെട്ടു, 80 യാത്രക്കാരെ രക്ഷപ്പെടുത്തി
https://www.deshabhimani.com/News/world/13-terrorists-killed-80-passengers-rescued-in-pakistan-train-attack-34230
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു
https://www.deshabhimani.com/News/world/terrorists-hijack-train-in-pakistan-10936










0 comments