ad
Deshabhimani

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; മക്കയ്ക്ക് സമീപം ഡ്രോൺ ഭീഷണി

mecca
വെബ് ഡെസ്ക്

Published on Sep 16, 2026, 11:14 AM | 1 min read

റിയാദ് : പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നതിനിടെ മക്ക ന​ഗരത്തിന് മുകളിലൂടെ ഹൂതിയുടെ ഡ്രോൺ ആക്രമണം. മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ നശിപ്പിച്ചതായി യെമനിലെ സൗദി നേതൃത്വത്തിലുള്ള സൈനിക വക്താവ് പറഞ്ഞു. നിരോധിത വ്യോമാതിർത്തിയാണ് മെക്ക പ്രദേശം. 2017 ജൂലൈയിലാണ് ഇതിന് മുമ്പ് മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.


എന്നാൽ സൗദിയുടെ ആരോപണത്തെ തള്ളി ഹൂതികൾ. മക്കയെ ലക്ഷ്യമാക്കി യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്ന് ഹൂതികൾ പറഞ്ഞു. മക്കയുടെ സുരക്ഷ തങ്ങൾക്ക് പ്രധാനമാണെന്ന് വ്യോമസേനയും സൈനിക സഖ്യവും അറിയിച്ചു. യെമനിൽ സൗദി സഖ്യസേനയുടെ വ്യോമാക്രമണം തുടരുകയാണ്. ഇതിന് തിരിച്ചടിയായി സൗദിയിലെ വ്യോമതാവളത്തിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു.


പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ ആരംഭിച്ച കടന്നാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ കൂടുതൽ വഷളാവുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസം നേരിടുകയാണ്. ഇതിനിടെ ലോകത്തെ പ്രധാന കപ്പൽപാതകളിലൊന്നായ ബാബ-അൽ-മന്ദബിന്റെ ചില പ്രദേശങ്ങൾ ​ഹൂതികൾ പിടിച്ചെടുത്തതോടെ സൗദിയുടെ എണ്ണ കയറ്റുമതി തടസപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home