അടിച്ചു ഫിറ്റായി; എയര്‍ഫോഴ്സ് സ്റ്റേഷനിൽ നിന്നും വെടിയുണ്ടകളുമായി ജവാൻ മുങ്ങി

ന്യൂഡൽഹി:എയര്‍ ഫോഴ്സ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻ 20 ലൈവ് റൗണ്ടുകൾ അടങ്ങിയ തോക്കിന്റെ മാഗസിനുകളുമായി മുങ്ങി. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും കേസുമായി അന്വേഷണം തുടങ്ങി. ഇതിനിടെ ബോധം തിരിച്ച് കിട്ടിയതോടെ ജവാൻ തന്നെ ഉണ്ടകളടങ്ങിയ പായ്ക്ക് തിരികെ കൊണ്ടുവെച്ചു.
ഡൽഹി ആയാ നഗറിലെ എയര്‍ഫോഴ്സ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡിഫൻസ് സെക്യൂരിറ്റി കോര്‍പ്സ് ജവാനാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. 46 വയസുകാരനായ ഇദ്ദേഹം തിരകളടങ്ങിയ മാഗസിൻ സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചതയാണ് കണ്ടെത്തിയിട്ടുള്ളത്. ചെവ്വാഴ്ച രാത്രി 7.50 ഓടെ ഡ്യൂട്ടി പോയിന്റിൽ നിന്നും അപ്രത്യക്ഷനായി. പൊലീസും സേനാംഗങ്ങളും അന്വേഷണം തുടരുന്നതിനിടെ രാത്രി തിരിച്ചെത്തി. മാഗസിൻ തിരികെ വെച്ചു.
സംഭവം പുറത്തറിഞ്ഞ ഉടനെ പൊലീസിന് വിവരം ലഭിച്ചതായി സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തൽ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മദ്യപിച്ചതിനെ തുര്‍ന്നുണ്ടായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതായും പറഞ്ഞു.








0 comments