Deshabhimani

print edition കൊളംബിയ ഭൂകമ്പം: മരണം 224

colombia earthquake

photo credit: AFP

വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

ബൊഗോട്ട : കൊളംബിയയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 224 ആയി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,700-ലധികം പേരെ കാണാതായെന്നാണ്‌ റിപ്പോർട്ട്‌. തിങ്കളാഴ്ചത്തെ ഭൂകമ്പത്തിൽ കാലി, പെരേര തുടങ്ങിയ പ്രമുഖ നഗരങ്ങൾ തകർന്നടിഞ്ഞു. രാത്രി വൈകിയും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ജീവനുകൾക്കായി തിരച്ചില്‍ തുടരുന്നു.

കാലി നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ മുകളിലത്തെ നിലകൾ തകർന്നുവീണു. നവജാതശിശുക്കളും രോഗികളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അറുന്നൂറോളം രോഗികളെ തെരുവിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയാണ്‌. മാനിസാലസ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിന്റെ ഗോപുരങ്ങൾ ഉൾപ്പെടെ 1,600-ലധികം കെട്ടിടങ്ങളാണ് തകർന്നത്.


തീവ്ര വലതുപക്ഷ പ്രസിഡന്റ് അബെലാർഡോ ഡിലാ എസ്പ്രിയല്ലയുടെ സർക്കാരിന്‌ വലിയ പരീക്ഷണമായി മാറിയിരിക്കുകയാണ് പ്രകൃതിദുരന്തം. രക്ഷാപ്രവർത്തനം ഇഴഞ്ഞുനീങ്ങുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പരാജയങ്ങളും പ്രതിഷേധമുയർത്തുന്നു. ദുരന്തബാധിതർക്ക്‌ മതിയായ സുരക്ഷയോ താമസ സൗകര്യങ്ങളോ ഒരുക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടത്‌ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചെന്നാണ് വിമർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home