തൂവെള്ളയിൽ തിളങ്ങി അന്റാർട്ടിക്ക

ഫ്‌ളോറിഡ : തൂവെള്ളയിൽ തിളങ്ങുന്ന അന്റാർട്ടിക്കയുടെ മനോഹര ദൃശ്യം ബഹിരാകാശത്ത് നിന്ന് പങ്ക് വച്ച് നാല് ബഹിരാകാശ യാത്രികർ.
ഭൂമിയുടെ ധ്രുവ മേഖലയെ ഭ്രമണം ചെയ്യുന്ന ആദ്യത്തെ ഗഗനചാരികളായ ചുൻ വാങ്, ജാനിക് മിക്കൽസൺ, റാബിയ റോഗ്, എറിക് ഫിലിപ്സ് എന്നിവരാണ് ചിത്രം പങ്കുവച്ചത്. മഞ്ഞുപാളികൾ സൂര്യപ്രകാശം തട്ടി തിളങ്ങുന്ന ദൃശ്യമാണിത്.
ഭൂമിയുടെ ധ്രുവങ്ങളിലൂടെയുള്ള പോളാർ ഓർബിറ്റിൽ യാത്രികരാണിവർ. ചൊവ്വാഴ്‌ച ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് റെസിലിയൻസ് ഡ്രാഗൺ ക്രൂ പേടകത്തിലാണ് ഇവ യാത്ര തിരിച്ചത്. ധ്രുവങ്ങളിലെ ബഹിരാകാശ പ്രതിഭാസങ്ങളെ പഠിക്കുകയാണിവർ. ധ്രുവ പ്രദേശങ്ങളായ അന്റാർട്ടിക്കയുടേയും ആർട്ടിക്കിന്റേയും നിരവധി ദൃശ്യങ്ങൾ ഇവർ പകർത്തി. അഞ്ച് ദിവസമാണ് ദൗത്യ കാലാവധി.








0 comments