അന്നലീന ബെയർബോക്ക്‌ 
യുഎൻ പൊതുസഭ പ്രസിഡന്റ്‌

Annalena Baerbock elected President of  UN General Assembly
വെബ് ഡെസ്ക്

Published on Jun 04, 2025, 04:15 AM | 1 min read


ഐക്യരാഷ്ട്ര കേന്ദ്രം

ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രസിഡന്റായി ജർമനിയുടെ മുൻ വിദേശമന്ത്രി അന്നലീന ബെയർബോക്കിനെ തെരഞ്ഞെടുത്തു. റഷ്യ ആവശ്യപ്പെട്ട പ്രകാരം നടത്തിയ രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയം. 193 അംഗ സഭയിൽ ബെയർബോക്ക്‌ 167 വോട്ട്‌ നേടി. വിജയിക്കാൻ ആവശ്യമായ 88 വോട്ടുകളുടെ ഇരട്ടിയിലേറെ. അതേസമയം, ജർമൻ നയതന്ത്രജ്ഞ ഹെൽഗ ഷ്‌മിഡിന് ഏഴ് വോട്ട്‌ ലഭിച്ചു. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.


സെപ്‌തംബറിൽ യുഎൻ പൊതുസഭയുടെ 80–--ാം സെഷനിൽ കാമറൂണിന്റെ മുൻ പ്രധാനമന്ത്രിയായ നിലവിലെ പ്രസിഡന്റ് ഫിലേമോൺ യാങ്ങിന്റെ പിൻഗാമിയായി ബെയർബോക്ക് അധ്യക്ഷസ്ഥാനമേൽക്കും. ലോകം അനിശ്ചിതത്വത്തിൽ നീങ്ങുന്ന വെല്ലുവിളി നിറഞ്ഞ സമയത്ത്‌ "ഒരുമിച്ചു മികച്ചതാക്കുക’ എന്നതായിരിക്കും തന്റെ ലക്ഷ്യമെന്ന് ബെയർബോക്ക് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home