യുഎസിൽ കൂട്ടപ്പിരിച്ചുവിടലിന് നിർമിതബുദ്ധി സോഫ്റ്റ്വെയർ

വാഷിങ്‌ടൺ : അമേരിക്കയിൽ 23 ലക്ഷം സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ കാര്യക്ഷമതാവകുപ്പ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് നിർമിതബുദ്ധിയുടെ സഹായം തേടി. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ആര് തുടരണം ആര് വേണ്ട എന്ന് നിർമിതബുദ്ധിയിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഓട്ടോറിഫ് (ഓട്ടോമേറ്റ‍് റിഡക്ഷൻ ഇൻ ഫോഴ്സ്) എന്ന സോഫ്റ്റ്‌വെയർ തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. പ്രകടനം വിലയിരുത്തി ജീവനക്കാർ നൽകുന്ന രേഖയും അവരുടെ വിവരങ്ങളും ഇതിനായി നിർമിതബുദ്ധി സോഫ്‌റ്റ്‌വെയറിലേക്ക് നൽകും. ജീവനക്കാർ തുടരണോ എന്ന് സോഫ്‌റ്റ്‌വെയർ തീരുമാനിക്കും.
എന്തെല്ലാം കർത്തവ്യങ്ങളാണ് നിറവേറ്റുന്നതെന്ന് വ്യക്തമാക്കാൻ എല്ലാ ജീവനക്കാർക്കും മസ്‌ക് ഇമെയിൽ അയച്ചിരുന്നു. മറുപടി നൽകാത്തവർക്ക് രണ്ടാമത് അവസരം നൽകാതെ പിരിച്ചുവിടുമെന്നാണ് ഭീഷണി. മസ്‌കിന്റെ മെയിൽ അവഗണിക്കാൻ എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.









0 comments