Deshabhimani

print edition മഹാരാഷ്‌ട്ര എസ്‌ഐആർ: കമീഷന്‌ 
സുപ്രീംകോടതി നോട്ടീസ്

SIR Maharashtra
വെബ് ഡെസ്ക്

Published on Oct 27, 2026, 01:45 AM | 1 min read

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ എസ്‌ഐആർ പ്രക്രിയയിലൂടെ മൂന്നുകോടി വോട്ടർമാരെ നീക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നോട്ടീസയച്ച്‌ സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ചിന്റേതാണ്‌ നടപടി. നവംബർ അഞ്ചിനകം മറുപടി നൽകണം. ആകെയുള്ളതിന്റെ 33 ശതമാനംപേരെ പട്ടികയിൽനിന്ന്‌ നീക്കിയെന്നും ഇതിൽ 1.22 കോടി വോട്ടർമാരെ ‘യുക്തിസഹമായ പൊരുത്തക്കേട്' മുൻനിർത്തിയാണ്‌ ഒഴിവാക്കിയതെന്നും മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി ദത്തർ വാദിച്ചു. പുതിയ വോട്ടർമാർക്കുള്ള ഫോം ആറ്‌ പുറത്താക്കപ്പെട്ടവർ വീണ്ടും നൽകണമെന്ന്‌ കമീഷൻ പറയുന്നത്‌ നിയമവിരുദ്ധമാണ്‌. ആരെങ്കിലും അങ്ങനെ സമർപ്പിച്ചാൽ പ്രോസിക്യൂഷൻ നേരിടേണ്ടി വരും. മുംബൈ ,പുണെ നഗരങ്ങളിലെ പുനർവികസനത്തിന്റെ ഭാഗമായി മാറ്റിത്താമസിച്ചവരെയും പട്ടികയിൽനിന്ന്‌ നീക്കിയെന്ന്‌ ദത്തർ ചൂണ്ടിക്കാട്ടി.


പരാതി അറിയിക്കാനുള്ള അവസാന തീയതി തിങ്കളാഴ്‌ചയാണെന്നും ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കമീഷനെ കേൾക്കാതെ ഉത്തരവ്‌ പാസാക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. ഫോം ആറ്‌ സമർപ്പിക്കുന്ന പഴയവോട്ടർമാർ ആരും പ്രോസിക്യൂഷൻ നേരിടില്ലെന്ന ഉറപ്പും ചീഫ്‌ ജസ്‌റ്റിസ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home