ഷാങ്ഹായ് സഹകരണ സംഘടനയോഗം: രാജ്‌നാഥ് സിങ് ചൈനയിലേക്ക്

photo credit: ani

സ്വന്തം ലേഖകൻ
Published on Jun 23, 2025, 01:15 AM | 1 min read
ന്യൂഡൽഹി : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായി രാജ്‌നാഥ് സിങ് ചൈനയിലേക്ക് പോകും. ഷിൻദ്‌വോയിൽ 25 മുതൽ 27വരെയാണ് യോഗം. 2020ൽ ഗാൽവാനിൽ സൈനികർ സംഘർഷത്തിൽ ഏർപ്പെട്ടശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്. ചൈനയുടെ വിദേശമന്ത്രി വാങ് യിയുമായും ഉഭയകക്ഷി ചർച്ചയും നടത്തിയേക്കും. യോഗത്തിന് മുന്നോടിയായി നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും പങ്കെടുക്കും.








0 comments