ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; അമിത് ഷായുടെ അസമിലെ ആദ്യ റാലി റദ്ദാക്കി

ഗുവാഹത്തി: സാങ്കേതിക കാരണങ്ങളാൽ ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്തതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസമിലെ ആദ്യ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഗുവാഹത്തിയിൽ നിന്നും സമ്മേളന നഗരിയായ ഗോലക്ഗഞ്ചിലേക്ക് പുറപ്പെട്ടെങ്കിലും ലാൻഡിംഗ് സാധ്യമായില്ല. ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്.
അസമിലെ ഗോലക്ഗഞ്ചിൽ നിശ്ചയിച്ചിരുന്ന സംസ്ഥാനത്തെ ആദ്യത്തെ റാലിയാണ് മുടങ്ങിയത്. വ്യാഴാഴ്ച മുതൽ രണ്ട് ദിവസത്തെ അസം സന്ദർശനത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. ഗോലക്ഗഞ്ചിലെ പരിപാടിക്ക് ശേഷമാണ് ഗോൾപാറ ജില്ലയിലെ ദുധ്‌നോയിയിൽ റാലി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച കാംരൂപ് ജില്ലയിലെ പലാഷ്ബാരി മണ്ഡലത്തിലുൾപ്പെടെ മൂന്ന് യോഗങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് വിവരങ്ങൾ:
ആകെ സീറ്റുകൾ: 126 (അസം നിയമസഭ)
തിരഞ്ഞെടുപ്പ് തീയതി: ഏപ്രിൽ 9
വോട്ടെണ്ണൽ: മെയ് 4










0 comments