എസ് ബി ഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് കുറച്ചു

sbi
വെബ് ഡെസ്ക്

Published on Jul 15, 2025, 05:11 PM | 1 min read

എസ്ബിഐ വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കിൽ മാറ്റംവരുത്തി. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിശ്ചിത കാല നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശനിരക്കിലും മാറ്റമുണ്ട്. 0.15% കുറവാണ് ഇതു പ്രകാരം ഉണ്ടാവുക. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ചാണ് മാറ്റം.


പുതുക്കിയനിരക്കുകൾ


- 46 മുതൽ -179 ദിവസം വരെ : 4.90% (5.05%)

- 180-210 ദിവസം : 5.65% (5.80%)

- 211 മുതൽ - ഒരുവർഷത്തിൽ താഴെ : 5.90% (6.05%)


മുതിർന്ന പൗരന്മാർക്കുള്ള നിരക്ക്


- 46-179 ദിവസം : 5.40% (5.55%)

- 180-210 ദിവസം : 6.15% (6.30%)

- 211-ഒരുവർഷത്തിൽ താഴെ : 6.40% (6.55%)

sbi



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home