കേന്ദ്രത്തിന് 2.69 ലക്ഷം കോടി നല്‍കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ
: കേന്ദ്ര സര്‍ക്കാരിന് ‘ലാഭവിഹിതമായി’ 2.68 ലക്ഷം കോടി കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. 2024-------–- --25 സാമ്പത്തിക വർഷത്തെ ‘മിച്ചം’ ആയാണ് ഇത്രയും തുക ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാരിന് നൽകുന്നത്. വരുമാനത്തില്‍നിന്ന് പ്രവര്‍ത്തനച്ചെലവ് കഴിച്ചുള്ള തുക മിച്ചമായി കണ്ട് പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിന് നൽകാന്‍ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗമാണ് തീരുമാനം എടുത്തത്.
കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന തുകയില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. 2023–-- 24 സാമ്പത്തികവര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2.1 ലക്ഷം കോടിയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.









0 comments