ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ സംഭവം; രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. താത്കാലിക അംഗത്വവും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. അസോസിയേഷൻ ഐകണ്ഠേന രാകേഷിനെ പുറത്താക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ജോലി നിർവഹിക്കാൻ തടസം വരുത്തി എന്നതാണ് കേസ്. ചീഫ് ജസ്റ്റിസിന് നേരെ സമൂഹമാധ്യമങ്ങളിൽ നടന്ന അധിക്ഷേപങ്ങൾക്കെതിരെ പഞ്ചാബ് പൊലീസും കേസ് എടുത്തിട്ടുണ്ട്.
ക്രമസമാധാനം തകർക്കൽ, ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചീഫ് ജസ്റ്റിസിനെതിരെ നടന്ന അതിക്രമത്തിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ശക്തമാണ്.








0 comments