ട്രംപുമായി വ്യവസായ ബന്ധം സ്ഥാപിച്ച് അംബാനി

ന്യൂഡൽഹി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ട്രംപ് ഓർഗനൈസേഷനിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് 85 കോടി രൂപയുടെ നിക്ഷേപം. മുംബൈയിൽ ട്രംപിന്റെ പേരുപയോഗിച്ച് റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തുന്നതിനുള്ള ലൈസൻസിനാണ് റിലയൻസിന്റെ 4ഐആർ റിയൽറ്റി ഡവലപ്മെന്റ് എന്ന സ്ഥാപനംമുതൽമുടക്കിയത്. പുതിയ കച്ചവടബന്ധത്തെക്കുറിച്ച് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
വിയറ്റ്‌നാം, ദുബായ്, സൗദി എന്നിവിടങ്ങളിലും വിദേശ ഗ്രൂപ്പുകളുമായി ട്രംപിന്റെ വ്യവസായ സ്ഥാപനം ഇത്തരം കരാറുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ 2024ൽ മാത്രം 400 കോടിയോളം രൂപ ട്രംപ് ഗ്രൂപ്പിലേക്ക് ഒഴുകി.
ട്രംപ് ആദ്യവട്ടം പ്രസിഡന്റ് ആയ ഘട്ടത്തിൽ പുതിയ ബിസിനസ് ഇടപാടുകൾ അദ്ദേഹത്തിന്റെ വ്യവസായ ഗ്രൂപ്പ് ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുകേഷ് അംബാനി പങ്കെടുത്തിരുന്നു.








0 comments