വർഗീയ, സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കാൻ ബഹുജന പ്രസ്ഥാനങ്ങൾ ശക്തമാക്കണം: മണിക് സർക്കാർ

ഉദയ്പൂർ: വർഗീയ, സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കുന്നതിനായി ബഹുജന പ്രസ്ഥാനങ്ങൾ ശക്തമാക്കണമെന്ന് മുതിർന്ന സിപിഐഎം നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ. ഉദയ്പൂർ ടൗൺ ഹാളിൽ സിപിഐ എം ഉദയ്പൂർ സബ് ഡിവിഷണൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.
ബിജെപി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണഘടന, ജനാധിപത്യം, ജനങ്ങളുടെ അവകാശങ്ങൾ എന്നിവ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മണിക് സർക്കാർ പറഞ്ഞു. സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തപൻ ദാസ് യൊോഗത്തിൽ അധ്യക്ഷത വഹിച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ക്രമസമാധാന തകർച്ച എന്നിവ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി പാർടിയുടെ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.









0 comments