ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും

BR Gavai

ബി ആർ ഗവായ് photo credit: X

വെബ് ഡെസ്ക്

Published on Apr 16, 2025, 03:29 PM | 1 min read

ന്യൂഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് 52-ാം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ഖന്ന കേന്ദ്രസർക്കാരിന് ശുപാർശ നൽകി. സത്യത്രിജ്ഞ മെയ്‌14 ന്‌ നടക്കും


ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്‌. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.


നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ , അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു അദ്ദേഹം. 1992 ആഗസ്‌ത്‌ മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14 ന്ബി ആർ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി.2019 ലാണ്‌ ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌. നിലവിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായ സഞ്ജീവ്‌ഖന്നയുടെ കാലാവധി 2025 മെയ്‌ 13 വരെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home