സിപിഐ എം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ജോൺ ബ്രിട്ടാസിനെ സിപിഐ എം രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നിലവിൽ ഉപനേതാവായിരുന്നു.
രാജ്യസഭയിൽ ശ്രദ്ധേയ ഇടപെടൽ നടത്തിവരുന്ന ബ്രിട്ടാസ് മികച്ച പാർലമെൻ്റേറിയനുള്ള 'പുരസ്കാരം രണ്ട് തവണ നേടി. രാജ്യസഭയിലെ കന്നിപ്രസംഗം തന്നെ ചെയറിൻ്റെ പ്രശംസയ്ക്ക് ഇടയാക്കി. വിദേശകാര്യമന്ത്രാലയ സ്‌റ്റാൻഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശകസമിതി എന്നിവയിൽ അംഗമാണ്. സി പി ഐ എം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായ അദ്ദേഹം മാധ്യമ മേഖലയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്









0 comments