സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല

ന്യൂഡൽഹി : പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ല. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ചെനാബ് നദിയിലെ ബഗ്ലിഹാർ, സലാൽ അണക്കെട്ടുകളിലെ എല്ലാ ഷട്ടറുകളും ഞായറാഴ്‌ച തുറന്നു. കഴിഞ്ഞ ദിവസങ്ങളിലും ചില ഷട്ടറുകൾ തുറന്നിരുന്നു. പഞ്ചാബിൽനിന്ന് പാകിസ്ഥാനിലേക്കുള്ള കർതാർപുർ ഇടനാഴി ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ തുറക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ശനിയാഴ്‌ച വ്യക്തമാക്കി. പാകിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും പഞ്ചാബിലെ ഗുരുദാസ്‌പുരിലെ ദേര ബാബ നാനാക് ഗുരുദ്വാരയും ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി.









0 comments