ഗുജറാത്തിൽ ദുരഭിമാനക്കൊല: മകളെ കൊലപ്പെടുത്തിയത് അച്ഛനും അമ്മാവനും ചേർന്ന്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ദുരഭിമാനക്കൊല. പ്രണയത്തിന്റെ പേരിൽ അച്ഛനും അമ്മാവനും ചേർന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്ത് ദുരഭിമാനക്കൊല അതിന്റെ ഏറ്റവും വികൃതമായ രൂപത്തിൽ ഇന്നും നിലനിൽക്കുന്നു എന്നതന്റെ ഉദാഹരണം കൂടിയായി മാറി അമ്മഹദാബാദിലെ ബനാസ്കന്ദ് ജില്ലയിൽ നടന്ന കൊലപാതകം.
യുവതി കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സുഹൃത്തിന് ഇൻസ്റ്റഗ്രാം വഴി തന്നെ രക്ഷിക്കണമെന്ന ഉള്ളടക്കമടങ്ങിയ സന്ദേശം അയക്കുന്നു. പിന്നീട് പെൺകുട്ടിയെ മരിച്ച നിലയിലാണ് കാണാനായത്. ആദ്യം സാധാരണ മരണമാണെന്ന നിലയിൽ പുരോഗമിച്ച അന്വേഷണം, കൂടുതൽ പരിശോധനയിൽ ദുരഭിമാനക്കൊലയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
താറാധിലെ ദാന്തിയയിലുള്ള വീട്ടിൽ പെൺകുട്ടിയുടെ അച്ഛൻ ശേധാഭായ് പട്ടേൽ അമ്മാവൻ
ശിവഭായ് പട്ടേൽ എന്നിവർ ചേർന്ന് കൊല നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി.. ചന്ദ്രിക ചൗധരി(18) ആണ് കൊല്ലപ്പെട്ടത്.രണ്ട് പേരെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ ഒളിവിലാണെന്നും പൊലീസ് അസിസ്റ്റന്റ് സൂപ്രണ്ട് സുമൻ നള പറഞ്ഞു.
ഹരീഷ് ചൗധരി എന്ന യുവാവുമായി ചന്ദ്രിക പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരാളുമായി മകളുടെ കല്യാണം നടത്തുന്നതിനായിരുന്നു മാതാപിതാക്കൾ തീരുമാനിച്ചത്. ഹരീഷുമായുള്ള കല്യാണം നടക്കില്ലെന്ന് കുടുംബം പെൺകുട്ടിയെ ധരിപ്പിച്ചിരുന്നു.ഇത് ഹരീഷിനോട് ചന്ദ്രിക പറയുകയും ചെയ്തു.
തനിക്ക് മരണം സംഭവിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ, വീട്ടിൽ നിന്നും രക്ഷിക്കണമെന്ന് ഹരീഷിന് ഓഗസ്റ്റ് 24 ന് പെൺകുട്ടി സന്ദേശമയച്ചു. വരു വന്നെന്നെ രക്ഷിക്കു. അല്ലെങ്കിൽ എന്റെ വിവാഹം മറ്റൊരാളുമായി നടത്തും. അത് ഞാൻ എതിർത്താൽ അവരെന്നെ കൊല്ലും... പെൺകുട്ടി സന്ദേശത്തിൽ പറഞ്ഞു. എന്നാൽ സന്ദേശമയച്ച് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രികയെ കൊല്ലപ്പെട്ടു
തുടക്കത്തിൽ ആത്മഹത്യയെന്ന് തോന്നി അത്തരത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചതെങ്കിലും കൂടുതൽ അന്വേഷണത്തിൽ കൊലപാതകമെന്ന് മനസിലാക്കാനായി. ഹരീഷ് പൊലീസ് സ്റ്റേഷനിലെത്തുകയും ചന്ദ്രിക ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും മൊഴി നൽകി. കൊലപാതകത്തെ സംബന്ധിച്ച് വിശദീകരിച്ച പൊലീസ് സൂപ്രണ്ട് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് നടപ്പാക്കിയ ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കി.
ആദ്യം മരുന്നുകൾ കൊടുത്ത് ഉറക്കിയ ശേഷം കെട്ടിത്തുക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. 24ന് രാത്രി തന്നെ മകളെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി മൃതദേഹം കണ്ടവർക്ക് ആത്മഹത്യയാണെന്നായിരുന്നു തോന്നിയത്. എന്നാൽ പകൽ സമയമായപ്പോൾ മകളുടേത് സാധാരണ മരണമായിരുന്നുവെന്ന് എല്ലാവരോടും വിശദീകരിക്കുകയായിരുന്നു- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സാങ്കേതിക പഠനവും, പരസ്പര വിരുദ്ധ മൊഴികളും അന്വേഷണത്തിൽ വഴിത്തിരിവായി. പെൺകുട്ടിയുടെ അച്ഛനായുള്ള തെരച്ചിൽ തുടരുകയാണ്








0 comments