ഡൽഹിയിൽ കനത്ത മഴ; വിമാനം ,ട്രെയിൻ ​ഗതാ​ഗതം എന്നിവയെ ബാധിച്ചു

RAIN DELHI
വെബ് ഡെസ്ക്

Published on Aug 09, 2025, 11:28 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെ തുടരുന്നു. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ന​ഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 105 വിമാനങ്ങൾ വൈകുന്നുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു. പതിമൂന്നോളം വിമാന സർവീസുകൾ റദ്ദാക്കിയ വിവരവും പുറത്ത് വരുന്നുണ്ട്.


പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ഡൽഹിയിൽ മഴ പെയ്തു. റോഡുകളിൽ എല്ലാം വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യമാണ്.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശമനമില്ലാതെ പെയ്യുകയാണ്.


താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ള കയറി തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. വിമാന സർവീസുകളെയും ശക്തമായി മഴ ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കാന്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.


നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടർന്നുള്ള യാത്രാ തടസവും അനുഭവപ്പെ‌ട്ടു. വാഹനം മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും ശ്രമം നടക്കുന്നി








deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home