പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലേക്ക് ജോൺ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു

ഡോ. ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലേക്ക് ഡോ. ജോൺ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു. 22 അംഗങ്ങൾ ഉൾപ്പെട്ടതാണ് കമ്മിറ്റി. രാജ്യസഭയിൽ നിന്നും ഡോ. ജോൺ ബ്രിട്ടാസ് എംപിയെയാണ് പുതിയതായി ഉൾപ്പെടുത്തിയത്.ലോക്സഭയിൽ നിന്ന് 16 പേരും രാജ്യസഭയിൽ നിന്ന് 7 പേരും ചേർന്നതാണ് കമ്മിറ്റി.
ലോക് സഭ എംപി ബയ്ജയന്ത് പാണ്ടയാണ് കമ്മറ്റിയുടെ ചെയർപേഴ്സൺ. ലോക്സഭയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയെയാണ് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തത്. പാർലമെന്റിന്റെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിൽ ഒന്നാണ് പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതുൾപ്പടെയുള്ള ചുമതലയാണ് കമ്മിറ്റിക്കുള്ളത്. ഒരു വർഷമാണ് കാലാവധി. മന്ത്രിമാർക്ക് അംഗങ്ങളാകാൻ കഴിയില്ല. കമ്മിറ്റിയിലെ ഒരാൾ പിന്നീട് മന്ത്രിയായാൽ അവർക്ക് കമ്മിറ്റിയിൽ തുടരാൻ സാധിക്കില്ല.









0 comments