Deshabhimani

ദീപാവലി ആഘോഷത്തിനിടെ വിവിധയിടങ്ങളിൽ അപകടം; നാല് മരണം

Dongri Fire accident

മുംബൈയിലെ ദോം​ഗ്രിയിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Nov 09, 2026, 07:37 AM | 1 min read

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ നാല് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലരെ കാണാതാകുകയും ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.


രാജസ്ഥാൻ, ഡൽഹി, പൂനെ, നാഗ്പൂർ, ജമ്മു, മുംബൈ, ഗാംങ്‌ടോക്ക്, ഉത്തർപ്രദേശിലെ ബന്ദ എന്നിവിടങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളും തീപിടിത്തത്തിൽ നശിച്ചു. പൂനെയിൽ മാത്രം 63 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.


രാജസ്ഥാനിലെ പാലി ജില്ലയിൽ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ വെന്തുമരിച്ചു. കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുംബൈ അന്ധേരിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ലിഫ്ഫ് ഓപറേറ്റർ മരിച്ചു. ഡൽഹിയിൽ പടക്കം വയറ്റിൽ തറിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു.


നാഗ്പൂരിലെ സവർക്കർ നഗറിലുള്ള 'സായ് ഡൈനാമിക്സ് ടിവിഎസ്' ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. പടക്കം പൊട്ടിച്ചതുമൂലം ഷോറൂം ഷെഡിലാണ് തീപിടിത്തമുണ്ടായത് തുടർന്ന് താഴത്തെ നിലയിലേക്ക് പടരുകയായിരുന്നു.


സിക്കിമിലെ ഗാംങ്‌ടോക്കിൽ ഞായറാഴ്ച രാത്രി ഫോറസ്റ്റ് കോളനിയിലെ സർക്കാർ ക്വാർട്ടേഴ്സിന് തീപിടിച്ചു.


താനെയിലെ വഗ്ലെ എസ്റ്റേറ്റിലെ റഹേജ ഗാർഡൻ കോംപ്ലക്സിലെ 17 നിലകളുള്ള കാർലൈൽ കെട്ടിടത്തിൽ ഞായറാഴ്ച രാത്രി 8.30 ഓടെ തീപിടിത്തമുണ്ടായി. അടിയന്തര രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


ജമ്മുവിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു ഡസനിലധികം കടകൾ കത്തിനശിച്ചു. ഭക്ഷ്യഎണ്ണകൾ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു.


വ്യാപകമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് പൂനെ നഗരത്തിലെ വായുഗുണനിലവാരം വഷളാകുകയും ആകാശത്ത് കനത്ത പുക പടരുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home