ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം: തമിഴ്നാട്ടിൽ ഒരു കുട്ടി മരിച്ചു

തൂത്തുക്കുടി: ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി തമിഴ്നാട്ടിൽ ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേർക്ക് പൊള്ളലേറ്റ് ചികിത്സ തേടേണ്ടി വന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങളെ തുടർന്ന് തഞ്ചാവൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പെരിയാർ നഗർ ഗവൺമെൻറ് ആശുപത്രിയിൽ 64 പേരെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. തൂത്തുക്കുടി ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 13 പേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 46 പേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.നവംബർ ഏഴിന് രാവിലെ ഏഴ് മുതൽ നവംബർ എട്ട് രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
പെരിയാർ നഗർ ഗവൺമെൻറ് ആശുപത്രിയിൽ 64 പേരെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ '108' അടിയന്തര ആംബുലൻസ് ശൃംഖലയിലേക്ക് വൻ കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 16,079 അടിയന്തര കോളുകളാണ് ലഭിച്ചത്.ആഘോഷ വേളയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തുടനീളം 1,283 ആംബുലൻസുകളാണ് സജ്ജമാക്കിയിരുന്നത്.








0 comments