ഉത്തര്‍പ്രദേശിൽ ദളിത് യുവാവിനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിൽ 21 കാരനായ ദളിത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ചിരയ്യകോട് പ്രദേശത്ത് സര്‍സേന പെട്രോൾ പമ്പിന് സമീപത്താണ് അക്രമ സംഭവം. അമ്മായിയുടെ വീട് സന്ദര്‍ശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തലയ്ക്കാണ് വെടിയേറ്റത്. സുഹൃത്തും ബി എസ് സി വിദ്യാര്‍ഥിയുമായ ഹൻസ് രാജിന് പരിക്കേറ്റു.
രാജ്യത്ത് ഏറ്റവും അധികം ദളിത് വിരുദ്ധ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇത്തരം കേസുകളിൽ അന്വേഷിക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ഏറ്റവും അധികം പിന്നിലുള്ള സംസ്ഥാനവുമാണ്. രാജ്യത്ത് ദളിത് വിഭാഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ 20 മുതൽ 25 ശതമാനം വരെ യുപിയിലാണ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ദളിത് വിഭാഗങ്ങൾ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വന്തമായി അധ്വാനിച്ചും വിദ്യാഭ്യാസം നേടിയും മുന്നേറുന്നതും വരെ അതിക്രമങ്ങൾക്ക് കാരണമാവുന്നു.
Related News
ദളിതര്‍ക്ക് എതിരായ കേസുകളിൽ കൊലപാതകം, ശാരീരിക ആക്രമണങ്ങൾ, ഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങൾ, ജാതീയ അധിക്ഷേപങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ.
കൊല്ലപ്പെട്ട അവനീഷ് കുമാറിന്റെ ശിരസിന് നേരെ തൊട്ടടുത്ത് വെടിയുതിര്‍ക്കയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.









0 comments