വാങ്ചുക്കിനെ കാണാൻ പോയ സിപിഐ എം സംഘത്തെ തടഞ്ഞു


സ്വന്തം ലേഖകൻ
Published on Oct 03, 2025, 02:21 AM | 1 min read
ന്യൂഡൽഹി: ലഡാക്കിലെ ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തകൻ സോനംവാങ്‌ചുക്കിനെ ജോധ്‌പുർ ജയിലിൽ സന്ദർശിക്കാനെത്തിയ സിപിഐ എം പ്രതിനിധിസംഘത്തെ രാജസ്ഥാൻ പൊലീസ് തടഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാറാം എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ജയിൽകവാടത്തിൽ തടഞ്ഞത്. അമ്രാറാമിനൊപ്പം സിപിഐ എം സംസ്ഥാനസെക്രട്ടറി കിഷൻ പരിഖ്, മുൻ എംഎൽഎ പെമാറാം, കിഷൻ മേഘ്‌വാൾ, ഭഗീരഥ് നേതദ്, മഹിപാൽ ചരൺ എന്നിവരുമുണ്ടായിരുന്നു.
വാങ്‌ചുക്കിനെ കാണാനും ആരോഗ്യസ്ഥിതി അറിയാനും മറ്റുമാണ് സിപിഐ എം സംഘം ജോധ്‌പുർ ജയിലിലെത്തിയത്. എന്നാൽ, ബാരിക്കേഡുകൾ നിരത്തി പൊലീസുകാർ സിപിഐ എം സംഘത്തെ തടഞ്ഞു. ജനാധിപത്യ ശബ്‌ദങ്ങളെ ജയിലിലടച്ച് അടിച്ചമർത്താനാകില്ലെന്ന് സിപിഐ എം നേതാക്കൾ പ്രതികരിച്ചു. തടഞ്ഞതിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും ജയിൽപരിസരത്ത് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.








0 comments