ad
Deshabhimani

print edition വിജയം ഉറപ്പിച്ച്‌ കമ്യൂണിസ്റ്റ്‌; പോരാട്ടത്തിന്റെ ഭൂമിക

കീഴ്‌വേലൂർ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ടി ലത വോട്ടഭ്യർഥിക്കുന്നു   ഫോട്ടോ: ശരത് കൽപ്പാത്തി

കീഴ്‌വേലൂർ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ടി ലത വോട്ടഭ്യർഥിക്കുന്നു ഫോട്ടോ: ശരത് കൽപ്പാത്തി

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Apr 14, 2026, 12:03 AM | 2 min read

നാഗപട്ടണം : സ്വതന്ത്ര ഇന്ത്യ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ കർഷക കൂട്ടക്കുരുതി നടന്ന കീഴ്‌വെൺമണി ഉൾപ്പെടുന്ന ഭൂമികയാണ്‌ കീഴ്‌വേലൂർ. കൂലി വർധന ആവശ്യപ്പെട്ട്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനായി 44 പേരെയാണ്‌ ജന്മികൾ ചുട്ടുകൊന്നത്‌. ചെന്പതാക കൈവിടില്ലെന്ന്‌ പ്രഖ്യാപിച്ച ആ മണ്ണ്‌ കൂടുതൽ കരുത്തോടെ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ കീഴിൽ അണിനിരന്നു. സിപിഐ എം നടത്തിയ തുടർ സമരങ്ങളുടെ ഭാഗമായി ഭൂരഹിതരായ കർഷകർക്ക്‌ സർക്കാർഭൂമി ലഭ്യമാക്കി അവരെ ഭൂഉടമകളാക്കി. തുടർന്നും വൻ തൊഴിലാളി പ്രക്ഷേകാഭങ്ങൾക്ക്‌ നേതൃത്വം നൽകി. ആ ശക്തിയുടെ പിൻബലത്തിലാണ്‌ കീഴ്‌വേലൂരിൽ സിപിഐ എം വലിയ വളർച്ച കൈവരിച്ചത്‌. 90ശതമാനത്തോളം കർഷകരുള്ള നാട്‌ ഇന്ന്‌ തമിഴ്‌നാട്ടിലെ സിപിഐ എമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ്‌. കർഷകർ കഴിഞ്ഞാൽ വലിയ വിഭാഗം മീൻപിടിത്തക്കാരാണ്‌. കാവേരി നദിയിൽനിന്ന്‌ കർണാടകം വെള്ളം വിട്ടുനൽകാത്തതിനാൽ കൃഷി പ്രതിസന്ധി നേരിടുന്ന പ്രദേശം കൂടിയാണ്‌ കീഴ്‌വേലൂർ. ഇതിനെതിരെ നിരന്തര പ്രക്ഷോഭം നടത്തി നാടിന്റെ ശബ്ദമായി സിപിഐ എം നിലകൊള്ളുകയാണ്‌. വേളാങ്കണ്ണി തീർഥാടന കേന്ദ്രം കീഴ്‌വേലൂർ മണ്ഡലത്തിലാണ്‌.


സംവരണ മണ്ഡലമായ കീഴ്‌വേലൂരിൽ 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ നാഗെ വി പി മാളി ജയിച്ചു. 2016ൽ നഷ്ടമായ മണ്ഡലം 2021ൽ തിരിച്ചുപിടിച്ചു. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐ എമ്മിലെ നാഗെ വി പി മാളി വീണ്ടും ജയിച്ചു. 16,985 വോട്ടിനായിരുന്നു ജയം. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ നാഗപട്ടണം ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കീഴ്‌വേലൂരിൽ 24,000 ആയിരുന്നു ഭൂരിപക്ഷം. സിപിഐയുടെ വി സെൽവരാജാണ്‌ ജയിച്ചത്‌.


ഇത്തവണ സിപിഐ എം നാഗപട്ടണം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന നേതാവുമായ ടി ലതയാണ്‌ സ്ഥാനാർഥി. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും അതിനൊപ്പം നടത്തുന്ന പ്രക്ഷോഭങ്ങളും കൂടുതൽ തിളക്കമേറിയ വിജയം സമ്മാനിക്കുമെന്ന്‌ സിപിഐ എം നാഗപട്ടണം ജില്ലാ സെക്രട്ടറി മാരിമുത്തു പറഞ്ഞു. എഐഎഡിഎംകെ 
– ബിജെപി മുന്നണിക്കായി പിഎംകെയുടെ എസ്‌ വടിവേൽ രാവണനും ടിവികെ സ്ഥാനാർഥിയായി ടി എ പി സെന്തിൽ പാണ്ഡ്യനും മത്സരരംഗ
ത്തുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home