പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പീഡനം; ബിജെപി പ്രവർത്തകനെതിരെ കേസ്

പുണെ: പൊലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപിയുടെ പുണെ സിറ്റി യൂണിറ്റിലെ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ശനിവാർവാഡ പ്രദേശത്തെ ഒരു ചായക്കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. പ്രതിയായ പ്രമോദ് കോണ്ധ്രെ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ലൈംഗിക പീഡനവും ഉൾപ്പടെ ഭാരതീയ ന്യായ സംഹിതയുടെ 74, 75 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതതായി പൊലീസ് പറഞ്ഞു. ബിജെപിയുടെ നഗര യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയാണ് കോണ്ധ്രെ.









0 comments