ഇന്ത്യ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായെന്ന് നിതി ആയോഗ് സിഇഒ

ന്യൂഡൽഹി
ഐഎംഎഫ് കണക്കുകൾ പ്രകാരം ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയതായി പത്താമത് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യം മാധ്യമങ്ങളോട് പറഞ്ഞു. നാല് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. യുഎസും ചൈനയും ജർമ്മനിയും മാത്രമാണ് മുന്നിലുള്ളത്. നിലവിലെ വളർച്ചാതോത് തുടർന്നാൽ മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടക്കാനാകും –- സുബ്രഹ്‌മണ്യം പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്‌തി പണമാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം വൈകാതെ പ്രഖ്യാപിക്കുമെന്നും സുബ്രഹ്‌മണ്യം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്‌തി വിറ്റഴിച്ച് 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. നാല് വർഷം കൊണ്ട് ആറുലക്ഷം കോടി രൂപയായിരുന്നു ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്.








0 comments