ചെങ്കോട്ടയിലെയും ജുമാ മസ്ജിദിലെയും ബോംബ് ഭീഷണി വ്യാജം: ഡൽഹി പൊലീസ്

ന്യൂഡൽഹി: ചെങ്കോട്ടയിലും ജുമാ മസ്ജിദിലും വ്യഴാഴ്ചയുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് ഡൽഹി പൊലീസ്. ഭീഷണി ലഭിച്ചയുടൻ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സിഐഎസ്എഫും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കഴിഞ്ഞ മാസം ഡൽഹിയിലെ തമിഴ്നാട് ഭവനിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്നും പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരിയിൽ ഡൽഹിയിലെയും നോയിഡയിലെയും സ്കൂളുകളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഡൽഹിയിലെ 400 ഓളം സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തിയ സംഭവത്തിനു പിന്നിൽ സ്കൂൾ വിദ്യാർത്ഥിയാണെന്ന് പൊലീസ് കണ്ടത്തിയിരുന്നു.









0 comments