Deshabhimani

print edition പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

PK Sreemathi Rajeev Chandrashekhar.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 12:17 AM | 1 min read

ന്യൂഡൽഹി: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ, എംപിമാരായ സി സദാനന്ദൻ, പി ടി ഉഷ തുടങ്ങിയവരും പങ്കെടുത്തു. ഇ‍ൗ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്‌ ഇരട്ടത്താപ്പാണെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം രാജീവ്‌ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഗവർണറുടെ ശുപാർശ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക്‌ കൈമാറണമെന്ന്‌ രാഷ്ട്രപതിയോട്‌ ആവശ്യപ്പെട്ടുവെന്ന്‌ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home