print edition ബംഗാളിൽ സിഎഎ അതിവേഗം നടപ്പാക്കാൻ ബിജെപി സർക്കാർ

കൊൽക്കത്ത : ഭരണഘടനാ തത്വങ്ങൾക്കെതിരായ പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള നടപടികൾ ബംഗാളിൽ അതിവേഗം നടപ്പാക്കാൻ ബിജെപി സർക്കാർ നീക്കം. സിഎഎ പ്രകാരം അർഹരായ അപേക്ഷകർക്ക് പൗരത്വം നൽകുന്ന പ്രക്രിയ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് പരിശീലനം നൽകി. സൂക്ഷ്മപരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ സബ് ഡിവിഷണൽ ഓഫീസർമാരെ ചുമതലപ്പെടുത്തുമെന്നും വെള്ളിയാഴ്ച നാദിയ ജില്ലയിലെ അരംഘട്ടയിൽ പരിപാടിയിൽ സുവേന്ദു പറഞ്ഞു.









0 comments