print edition ബീഫ് കഴിക്കുന്നവരെ വെറുതെവിടില്ലെന്ന് ഹിമന്ത

അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ
ഗുവാഹത്തി : എന്തെല്ലാം അംഗീകരിച്ചാലും ബീഫ് കഴിക്കുന്നത് അംഗീകരിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. അസം ജാതീയ പരിഷത്ത് സ്ഥാനാർഥി കുങ്കി ചൗധരിയുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് നടത്തിയ പ്രതികരണത്തിലാണ് പരാമർശം. കുങ്കിയുടെ മാതാപിതാക്കൾ ബീഫ് കഴിച്ചെന്നും ആ ചിത്രങ്ങൾ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചെന്നും ഹിമന്ത ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവർക്കെതിരെ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമ പ്രകാരം കേസെടുക്കും. സനാതരല്ലെന്ന് അവർ ബീഫ് കഴിച്ച് തെളിയിച്ചു. ബീഫ് കഴിക്കുന്നവർക്ക് നിങ്ങൾ വോട്ടുചെയ്യുമോ? മാതാപിതാക്കളെ തള്ളി രംഗത്തെത്തിയാൽ കുങ്കിയെ അംഗീകരിക്കാമെന്നും ഹിമന്ത പറഞ്ഞു. അതേസമയം, ഹിമന്ത വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കുങ്കി പ്രതികരിച്ചു. അസമിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് 27കാരിയായ കുങ്കി.










0 comments