രാജസ്ഥാനിൽ 32 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ 5 വയസ്സുകാരൻ മരിച്ചു

borewellrajasthan
വെബ് ഡെസ്ക്

Published on Feb 24, 2025, 10:42 AM | 1 min read

രാജസ്ഥാൻ: ജലവാർ ജില്ലയിൽ കുഴൽ കിണറിൽ വീണ 5 വയസ്സുകാരൻ മരിച്ചു. 32 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.


കഴിഞ്ഞ ദിവസം ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ നാല് മണിക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഈ സമയം തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ഡാഗ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് തന്നെ തുടങ്ങുമെന്നാണ് വിവരം.


ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. വയലിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഴൽക്കിണറിന് സമീപമുള്ള ഒരു കൽപ്പലകയിൽ ചവിട്ടി നിൽക്കുകയായിരുന്ന കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ സമീപത്ത് ഉണ്ടായിരുന്നു.


രക്ഷാപ്രവർത്തനം നടക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു എന്ന് കണ്ടത്തിയിരുന്നു. എൻഡിആർഎഫിൻ്റേയും എസ്ഡിആർഎഫിൻ്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രക്ഷാപ്രവർത്തനത്തിനായി നാല് ജെസിബി മെഷീനുകൾ അടക്കം എത്തിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home