മണിപ്പുരിൽ വെടിവയ്പ്; 10 തീവ്രവാദികളെ വധിച്ചതായി അസം റൈഫിൾസ് യൂണിറ്റ്

ഇംഫാൽ : മണിപ്പുരിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം. അസം റൈഫിൾസ് യൂണിറ്റിന്റെ ഏറ്റുമുട്ടലിലാണ് 10 പേർ കൊല്ലപ്പെട്ടത്. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസുതുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു.
ഇന്ത്യ- മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചന്ദേൽ ജില്ലയിലെ ഖെങ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്പിയർ കോർപ്‌സിന്റെ കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റ് മെയ് 14 ന് തിരച്ചിൽ ആരംഭിച്ചു. ഓപ്പറേഷനിടെ കേഡർമാർ സൈനികർക്ക് നേരെ വെടിയുതിർത്തു. തുടർന്നുള്ള വെടിവയ്പ്പിൽ 10 കേഡറുകളെ വധിച്ചു. ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുക്കുകയും ചെയ്തു- സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് എക്സിൽ കുറിച്ചു.








0 comments