ട്രെയിൻ യാത്രയ്ക്കിടെ യുവാവിന്റെ പണവും ഫോണും കവർന്നു

ബേക്കൽ: ട്രെയിൻ യാത്രയ്ക്കിടെ യുവാവിൻ്റെ പണവും ഫോണും കവർന്നു. പനയാൽ ദേവൻ പൊടിച്ച പാറയിലെ കെ റികേഷി(18)ന്റെ പണവും ഫോണുമാണ് നഷ്ടമായത്. റികേഷിന്റെ പരാതിയിൽ കാസർകോട് റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് അഞ്ചിനാണ് സംഭവം.
കാസർകോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് മോഷണം നടന്നത്. കമ്പാർട്ടുമെന്റിൽ ചാർജ് ചെയ്യാൻ വെച്ച 18,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കവറിലുണ്ടായിരുന്ന ആയിരം രൂപയുമാണ് നഷ്ടമായത്. ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നാട്ടിൽ തിരിച്ചെത്തി കാസർകോട് റെയിൽവെ പൊലീസിൽ പരാതി നൽകിയായിരുന്നു.
റെയിൽവെ പൊലീസ് അന്വേഷണം ഊർജിതമാക്കി.











0 comments