ഭരിക്കുന്നത് ‘നരേന്ദ്ര ഭീതി’; കന്യാസ്ത്രീകളല്ല, ജയിലിലായത് ഇന്ത്യൻ ഭരണഘടന: മന്ത്രി റിയാസ്

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ച സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജയിലിലായത് ഇന്ത്യയുടെ ഭരണഘടന തന്നെയാണെന്നും ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, നരേന്ദ്ര ഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.
’മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്രിസ്ത്യൻ പുരോഹിതർക്ക് നേരെയും മതന്യൂനപക്ഷങ്ങൾക്ക് നേരെയുമുള്ള ആക്രമം ശക്തിപ്പെട്ട് വരികയാണ്. രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും വലിയ പ്രശ്‌നമായി മറി. പട്ടിണിയും ദാരിദ്ര്യവും പെരുകയാണ്. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാൻ വേണ്ടി മറ്റ് മതങ്ങളോടുള്ള വിരോധം കുത്തിവെച്ച് മതവർഗീയത നടപ്പിലാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ഭീതി പരത്തുകയാണ്. യഥാർഥ്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. നരേന്ദ്ര ഭീതിയാണ്. നരേന്ദ്ര ഭീതിയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്’- മന്ത്രി പറഞ്ഞു.
അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാൻ പോലും പൊലീസ് അധികൃതർ അനുവദിച്ചില്ല. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ചത്തീസ്‌ഗഡ് മതസ്വാതന്ത്ര നിയമത്തിലെ നാലാം വകുപ്പ്, മനുഷ്യക്കടത്തിന് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളായ പ്രീതിമേരിയെ ഒന്നാംപ്രതിയാക്കിയും വന്ദനാഫ്രാൻസിസിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിഎൻഎസിലെ 152ാം വകുപ്പും ചുമത്തി. പരമാവധി പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കന്യാസ്‌ത്രീകൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
ത്തിയത്.








0 comments