സ്‌ത്രീകൾക്ക് പ്രത്യേക ക്ലിനിക് ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം
കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വനിതകൾക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. രാജ്യത്താദ്യമായാണ് വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി സംവിധാനം ഒരു സംസ്ഥാനത്ത് ആരംഭിക്കുന്നത്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിങ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ക്ലിനിക്കുകൾ സഹായിക്കും. സെപ്‌തംബര്‍ 16നാണ് ഉദ്ഘാടനം. എല്ലാ ചൊവ്വാഴ്‌ചകളിലും സൗജന്യമായാണ് പരിശോധന.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കാന്‍സര്‍ സ്‌ക്രീനിങ്ങിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. 18 ലക്ഷത്തിലധികം പേരെ സ്‌ക്രീന്‍ ചെയ്തു.
വിളര്‍ച്ച പരിഹരിക്കുന്നത് വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്.








0 comments