print edition വാഗ്ദാനങ്ങൾ നൽകി പോകുന്ന സർക്കാരല്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal.jpg
വെബ് ഡെസ്ക്

Published on Oct 30, 2025, 12:08 AM | 1 min read

തിരുവനന്തപുരം: ഇ‍ൗ സർക്കാരിന്‌ ചെയ്യാനാകുമെന്ന്‌ ഉറപ്പുള്ളവയാണ്‌ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വർഷം 10,000 കോടിയിലേറെ രൂപയുടെ അധികബാധ്യതയുണ്ടാകും. വാഗ്‌ദാനം നൽകി പോകുന്ന സർക്കാരല്ല ഇത്‌. നവംബർ ഒന്നോടെ പ്രഖ്യാപനങ്ങൾ നടപ്പിൽവരികയാണ്‌. ധനവകുപ്പിന്‌ നല്ല ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.


നിയമസഭയുടെ കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിൽ കേരളത്തിന്‌ ടേക്ക്‌ ഓഫ്‌ ഘട്ടമാണെന്ന്‌ പറഞ്ഞപ്പോൾ കളിയാക്കിയവരുണ്ട്‌. വീട്ടമ്മമാർക്കുള്ള പെൻഷൻ പ്രകടനപത്രികയിലുള്ളതാണ്‌. ആശ, അങ്കണവാടി, പ്രീ–പൈമറി, സ്‌കൂൾ പാചകത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകൾക്ക്‌ ആശ്വാസമേകുന്ന തീരുമാനങ്ങളുണ്ട്‌. സർക്കാർ ജീവനക്കാരുടെ രണ്ട്‌ ഡിഎ നൽകുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്‌. അത്‌ അവർക്ക്‌ അർഹതപ്പെട്ടതാണ്‌.


നെല്ലിന്‌ 30 രൂപ നൽകുന്നത്‌ ഇൻസെന്റീവല്ല. തറവിലയാണ്‌. റബർകർഷകർക്കും ആശ്വാസകരമായ തീരുമാനമുണ്ട്‌. പ്രഖ്യാപനങ്ങൾ അടുത്തമാസത്തോടെ നടപ്പിൽവരുമെന്നതിനാൽ തെരഞ്ഞെടുപ്പ്‌ സ്‌റ്റണ്ടെന്ന്‌ പറയാനാകില്ല. കേരളത്തിന്‌ അർഹതപ്പെട്ട തുക കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നത്‌ വലിയ പ്രയാസമുണ്ടാക്കുന്നു. കോവിഡിന്റെയും പ്രളയത്തിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയുമെല്ലാം കടന്പകൾ കടന്നാണ്‌ ഇതുവരെയെത്തിയത്‌. അനുവദനീയമായ കടം എടുക്കും. പൊതുവിൽ കടം കുറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്ന്‌ സിഎജി കണക്കുതന്നെ വ്യക്തമാകുന്നു– ധനമന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home