അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണം; കേന്ദ്ര കിസാൻ കമ്മിറ്റി

cks
വെബ് ഡെസ്ക്

Published on Jun 29, 2025, 05:17 PM | 1 min read

കണ്ണൂർ : ജൂലൈ ഒമ്പതിന്‌ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന്‌ കേന്ദ്ര കിസാൻ കമ്മിറ്റി(സികെസി). കണ്ണൂരിൽ ചേർന്ന രണ്ട് ദിവസത്തെ സികെസി ‌യോഗത്തിലാണ്‌ തീരുമാനം.


കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റനുകൂലവും തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും ജനവിരുദ്ധവുമായ തൊഴിൽ കോഡുകൾക്കെതിരെയും, തൊഴിലാളികളുടെയും കർഷകരുടെയും ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കുന്ന ഭരണനടപടികൾക്കെതിരെയുമാണ്‌ കേന്ദ്രതൊഴിലാളി സംഘടനകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും പണിമുടക്ക്‌ സംഘടിപ്പിക്കുന്നത്‌. പണിമുടക്കിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യയിലുടനീളം കർഷകരും കർഷകത്തൊഴിലാളികളും വമ്പിച്ച പ്രകടനങ്ങൾ നടത്തും.


യോഗത്തിൽ എഐകെഎസ് പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ പതാക ഉയർത്തി. സ്വാഗതസംഘം അധ്യക്ഷൻ ഇ പി ജയരാജൻ സ്വാഗതം പറഞ്ഞു. ഡോ. അശോക് ധാവ്‌ളെ അധ്യക്ഷനായി. രാജ്യത്തെ കർഷകരും കാർഷിക മേഖലയും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വിശകലനം ചെയ്ത്‌ എഐകെഎസ് ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. ജൂലൈ 9 ന് ഒപ്പുവെക്കാൻ പോകുന്ന യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറും (എഫ്ടിഎ) അമേരിക്കയുമായുള്ള കരാറും റിപ്പോർട്ട് വിമർശനാത്മകമായി പരിശോധിച്ചു.


കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ ശക്തമാക്കുന്നതിനും, കോർപ്പറേറ്റ് അനുകൂല നയങ്ങളെ ചെറുക്കുന്നതിനും, നിലവിലെ ബിജെപി-ആർഎസ്എസ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ നേരിടുന്നതിന് തൊഴിലാളിവർഗവുമായുള്ള ഐക്യം ശക്തിപ്പെടുത്താൻ കണ്ണൂരിൽ നടക്കുന്ന സികെസി യോഗം വിശദമായി ചർച്ച ചെയ്യും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home