ഇന്ത്യയിലെ ആദ്യ ട്രാവൽ- ലിറ്റററി ഫെസ്റ്റിവെൽ 'യാനം' 17 ന് വർക്കലയിൽ

yaanam.jpg
വെബ് ഡെസ്ക്

Published on Oct 14, 2025, 07:58 PM | 1 min read

തിരുവനന്തപുരം: ഒക്ടോബർ 17 മുതൽ 19 വരെ വർക്കലയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന് അരങ്ങൊരുങ്ങി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിൻറെ ഉദ്ഘാടനം ഒക്ടോബർ 17 ന് വൈകുന്നേരം മൂന്നിന് വർക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തിൽ നടക്കും.


യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന യാനം യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദിയായി മാറും. എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.


ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാർ, കലാകാരൻമാർ, ഡോക്യുമെൻററി സംവിധായകർ, വ്ലോഗർമാർ, സാഹസികസഞ്ചാരികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവരുടെ കൂടിച്ചേരലിനും അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കിടുന്നതിനുമുള്ള വേദിയായി 'യാനം' മാറും. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പുതിയകാല ടൂറിസം മാതൃകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഫെസ്റ്റിവെലിൽ രൂപപ്പെടും.


ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് 5 ന് നടക്കുന്ന 'ഇൻ സെർച്ച് ഓഫ് സ്റ്റോറീസ് ആൻഡ് കാരക്ടേഴ്സ്' എന്ന ആദ്യ സെഷനിൽ ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, എഴുത്തുകാരി കെ ആർ മീര, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവർ പങ്കെടുക്കും.


സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ് എന്നതാണ് ഫെസ്റ്റിവെലിൻറെ കേന്ദ്രപ്രമേയം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ നിരയാണ് യാനം ഫെസ്റ്റിലുള്ളത്. എഴുത്ത്, ഫേട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനെസ്) തുടങ്ങിയ വിഷയങ്ങളിൽ പരിശീലന കളരികളും യാനത്തിൻറെ ഭാഗമായി നടക്കും. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home