ad
Deshabhimani

print edition സൈബറിടത്തിലും നിരീക്ഷണം; 12 കേസ്‌ രജിസ്റ്റർ ചെയ്തു

cyber security
വെബ് ഡെസ്ക്

Published on Mar 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സൈബറിടത്തിലും നിരീക്ഷണം ശക്തമാക്കി. ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ വാർത്ത, വ്യക്തിഹത്യ, വർഗീയ പരാമർശം, ഡീപ്‌ ഫേക്കുകൾ, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ സൈബർ ഓപ്പറേഷൻ എഡിജിപിയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കുന്നു. ഇതിനകം 267 പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഇവിഎമ്മുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽമാത്രം ഫേസ്ബുക്കിൽ ഒമ്പത്‌ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home